IndiaLatest

കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് പരിശോധനയ്ക്ക് സ്വതന്ത്ര ലാബ് നിര്‍മിക്കും

“Manju”

ശ്രീജ.എസ്

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കോവിഡ് പരിശോധനയ്ക്ക് സ്വതന്ത്ര ലാബ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി കൈകോര്‍ക്കുന്നു. സര്‍വകലാശാലാ വളപ്പിലെ ഒഴിഞ്ഞ കെട്ടിടം ലാബാക്കി മാറ്റാനാണ് പദ്ധതി.

കേന്ദ്ര സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി ലാബിലാണ് നിലവില്‍ കോവിഡ് പരിശോധനാ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. അത് ഗവേഷണ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ലാബ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാല്‍ കോവിഡിനായുള്ള ലാബാക്കി മാറ്റാനാകും. അതിനായി 15 ലക്ഷം രൂപയുടെ അടങ്കല്‍ തയ്യാറാക്കി കേന്ദ്രസര്‍വകലാശാലാ അധികൃതര്‍ മുഖ്യമന്ത്രിക്ക് നല്‍കി. ലാബിലേക്ക് 1.5 കോടി രൂപയുടെ യന്ത്രങ്ങളാണ് വാങ്ങേണ്ടത്. പരിശോധനയടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സഹകരിക്കുമെന്നും സര്‍വകലാശാലാ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. ലാബ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിനും രൂപം നല്‍കി. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ സര്‍വകലാശാലയിലെ പഠന പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ മുഴുവന്‍ സമയവും ലാബ് കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കാനാകുമെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.

Related Articles

Back to top button