LatestThiruvananthapuram

മെഗാ വാക്‌സിനേഷന്‍ ക്യാമ്പുമായി തദ്ദേശ സ്ഥാപനങ്ങള്‍

“Manju”

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പൂര്‍ണ വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് മെഗാ വാക്‌സിനേഷന്‍ ഡ്രൈവുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. ഇളമാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഓരോ ക്യാമ്പിലും 1300 വരെ വാക്സിന്‍ നല്‍കി. ആദ്യ ഡോസ് 90 ശതമാനം പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു.
നിലമേല്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ക്യാമ്പ് സംഘടിപ്പിച്ചു. 18 വയസ്സിനു മുകളില്‍ ആദ്യ ഡോസ് എടുക്കാന്‍ ഉള്ളവര്‍ക്കും ആദ്യ ഡോസ് എടുത്ത 84 ദിവസം കഴിഞ്ഞവര്‍ക്കുമായാണ് അവസരം നല്‍കിയത്. വഴിയോരക്കച്ചവടക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ എന്നിവര്‍ക്കും നല്‍കിയതായി പ്രസിഡന്റ്‌ വിനീത പറഞ്ഞു.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ ഇത് വരെ 43560 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഡി.സി.സിയില്‍ 19 രോഗികളുണ്ട് . 70 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. അയല്‍പക്ക നിരീക്ഷണ സമിതികള്‍,ആര്‍.ആര്‍.ടികള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള നിരീക്ഷണം തുടരുന്നതായും പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.

Related Articles

Back to top button