IndiaLatest

മഹാരാഷ്ട്രയില്‍ കനത്തമഴ; ഒഴുക്കില്‍പെട്ട് 4 മരണം

“Manju”

മുംബൈ: മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ മഴവെള്ളപ്പാച്ചിലില്‍ സര്‍കാര്‍ ബസ് ഒഴുക്കില്‍പെട്ട് അപകടം. ബസ് ഒലിച്ചുപോയി നാല് പേര്‍ മരിച്ചതായി റിപോര്‍ട്. യവത്മാള്‍ ജില്ലയിലെ ദഹഗാവില്‍ ബുധനാഴ്ച രാവിലെ എട്ടിനാണ് അപകടം. വെള്ളം കവിഞ്ഞൊഴുകിയ പാലത്തിലൂടെ കടന്നുപോകുമ്ബോള്‍ ബസ് ഒഴുക്കില്‍പെടുകയായിരുന്നു.
അതേസമയം കനത്ത മഴയിലും ഇടിമിന്നലിലും മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 136 പേര്‍ക്ക് പരിക്കേറ്റു. നിരവധി നാശനഷ്ടങ്ങളും റിപോര്‍ട് ചെയ്തിട്ടുണ്ട്. മുംബൈയിലും കൊങ്കണ്‍തീരത്തും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാജ, മജല്‍ഗാവ് അണക്കെട്ടുകളുടെ മുഴുവന്‍ ഷടറുകളും തുറന്നു.
പേമാരിയിലും അതേത്തുടര്‍ന്നുണ്ടായ കെടുതികളിലും മറാത് വാഡ മേഖലയില്‍ 10 പേര്‍ മരിച്ചു. ഈ മേഖലയില്‍ നിന്നും 560 ഓളം പേരെ മാറ്റി പാര്‍പിച്ചു. ലതൂര്‍, ബീഡ്, ഔറംഗബാദ് ജില്ലകള്‍ ഉള്‍പെടുന്ന പ്രദേശമാണ് മറാത് വാഡ.
പ്രളയബാധിത മേഖലകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഉത്തരമഹാരാഷ്ട്രയിലെ നാസികിലും കനത്ത മഴ പെയ്യുകയാണ്. ഔറംഗബാദ്, ലതൂര്‍, പര്‍ബാനി, പൂനെ, പാല്‍ഗട്, ബീഡ്, ജല്‍ന, ഹിം ഗോളി, ഒസ്മാനാബാദ്, തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

Related Articles

Back to top button