IndiaLatest

രാജ്യത്ത് 18,870 പുതിയ രോഗികള്‍ ; 378 മരണം

“Manju”

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,870 പേര്‍ക്ക് കൂടി കോവിഡ് .കഴിഞ്ഞ ദിവസം 378 മരണവും റിപ്പോര്‍ട്ട് ചെയ്തു. 28,178 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.97.83 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക് .

ഇതുവരെ 3,37,16,451 പേര്‍ രോഗബാധിതരായി . 3,29,86,180 പേര്‍ രോഗമുക്തി നേടി. 4,47,751 പേര്‍ ഇതുവരെ കോവിഡ് മരണത്തിന് കീഴടങ്ങി .സജീവ രോഗികളുടെ എണ്ണം 2,82,520 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 11,196 എണ്ണവും 139 മരണവും കേരളത്തിലാണ്. അതെ സമയം രാജ്യത്ത് ഇതുവരെ 87,66,63,490 (87 കോടി ) ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 54,13,332 ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button