KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (02-04-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശാന്തിഗിരി ടുഡെ (02-04-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാനപരിപാടികൾ

• രാവിലെ 7:30 ന് റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വച്ച് തിരുവനന്തപുരം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിൽ സംയുക്ത പൊതുയോഗം നടക്കുന്നു.

• ആശ്രമം ഡയറക്ടർ (സർവീസസ്) സ്വാമി മഹിതൻ ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് ആനന്ദപുരം, വിഷ്ണു വിഹാറിൽ ജയസിംഹൻ പി. കെ. യുടെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു.

• പോത്തൻകോട് ആശ്രമത്തിൽ രാവിലെ പത്തിനും 12നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ കൊല്ലം – ചാത്തന്നൂർ കാരംകോട് എടനാട് ശ്രീവിഹാറിൽ പ്രേംകുമാർ ബി – ശ്രീലേഖ കെ ദമ്പതികളുടെ മകൻ ശ്രീ സുധീരൻ പി എസും തിരുവനന്തപുരം റൂറൽ ഏരിയയിൽ – ജനസേവകപുരം തിട്ടയത്തുകൊണം, ഗുരുരക്ഷയിൽ ഹരിദാസ് എൻ- ജിജി എം എം ദമ്പതികളുടെ മകൾ കുമാരി ഗുരുനന്മ എച്ചും തമ്മിലുള്ള വിവാഹം നടക്കുന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നു.

• കോഴിക്കോട് വിശ്വജ്ഞാനമന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി വൈകുന്നേരം 6 മണിക്ക് കോഴിക്കോട് ബീച്ച്‌ ഫ്രീഡം സ്ക്വയറിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത സന്ധ്യയും കോഴിക്കോട്ടെ പ്രശസ്ത കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും.

• തിരുവനന്തപുരം ആറ്റിങ്ങൽ ഏരിയയിലെ ഗുരുഭക്തർ  എഡ്യൂക്കേഷൻ സോണിൽ ഡയറി ഫാമിലെ കർമ്മങ്ങളിൽ പങ്കെടുക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കോഴിക്കോട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button