IndiaLatest

മോദിക്ക് കത്തെഴുതി ഒരു മിടുക്കി

“Manju”

റോഡു വേണം, പാലം വേണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജനപ്രതിധികള്‍ക്ക് സാധാരണ പലരും കത്തെഴുതാറുണ്ട്. അതൊന്നും പലപ്പോഴും വാര്‍ത്തയാകാറുമില്ല. എന്നാല്‍ ഇവിടെയിതാ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോദിക്ക് കത്തെഴുതി ഒരു കൊച്ചുമിടുക്കി വാര്‍ത്തകളില്‍ ഇടംനേടുകയാണ്.
അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തയച്ചതിനേക്കാള്‍, കത്തിലെ ആവശ്യമാണ് ചിരി പടര്‍ത്തുന്നത്. അസമിലാണ് സംഭവം. 6 വയസ്സുകാരി റസ്‌വയും സഹോദരന്‍ ആര്യനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മക്കും പ്രത്യേകം കത്തയച്ചത്.
ഇവരുടെ പ്രശ്‌നമാണ് ‘ഗൗരവകരം.’ തങ്ങളുടെ പോയ പല്ല് തിരിച്ച് വരുന്നില്ലെന്നും അതുകൊണ്ട് ഭക്ഷണമൊക്കെ ചവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പല്ലുകള്‍ തിരികെ വരാത്തതില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് രാജ്യത്തെ തന്നെ മുതിര്‍ന്ന നേതാവിനെ ഇക്കാര്യം പറഞ്ഞ സമീപിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഇവര്‍ കത്തില്‍ പറയുന്നത്.
ഉടന്‍ തന്നെ നടപടി കൈക്കൊള്ളണം എന്നുമാണ്് ഇവര്‍ പറയുന്നത്. ഇവരുടെ രസകരമായ കത്ത് അമ്മാവനാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇപ്പോള്‍ ഈ കത്തുകള്‍ വൈറലാണ്. ‘എന്നെ വിശ്വസിക്കൂ, ഞാന്‍ വീട്ടിലല്ല, ഞാന്‍ ഡ്യൂട്ടിയിലാണ്, എന്റെ മരുമകളും മരുമകനും സ്വന്തമായി എഴുതിയ കത്താണിത്’ എന്നാണ് കുറിപ്പ്.

Related Articles

Back to top button