LatestThiruvananthapuram

പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഇന്ന് ചുമതലയേല്‍ക്കും

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേല്‍ക്കും. പരാതിക്കാരോട് ഒരു വിവേചനവും ഉണ്ടാകാത്ത പ്രവര്‍ത്തനം നടത്തുമെന്നും പാര്‍ട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കുമെന്നും പി സതീദേവി പറഞ്ഞു.

സി പി എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു.

Related Articles

Back to top button