KeralaLatestThrissur

ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ല ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു.

ആർദ്രം പദ്ധതി പ്രകാരം അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച രോഗി സൗഹൃദ ഒ.പി. കാത്തിരിപ്പു കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാറും നിർവ്വഹിച്ചു.

പ്രസവത്തോടനുബന്ധിച്ച് ഉണ്ടാവുന്ന രക്തസ്രാവം, ഡെങ്കിപ്പനി, എലിപ്പനി മൂലം ഉണ്ടാവുന്ന പ്ലേറ്റ്‌ലെറ്റിൻറെ അഭാവം, ക്യാൻസർ, കീമോതെറാപ്പി രോഗികൾ, ഡയാലിസിസ് രോഗികൾ, അരിവാൾ രോഗം, താലസീമിയ, ഹീമോഫീലിയ തുടങ്ങി തുടർച്ചയായി രക്തം കയറ്റേണ്ടിവരുന്ന രോഗികളുടെ ചികിത്സയ്ക്ക് രക്തഘടകങ്ങൾ വേർതിരിക്കുന്നതിന് ഏറെ സഹായകരമാണ് ബ്ലഡ് കോമ്പൊണൻറ് സെപ്പറേഷൻ യൂണിറ്റ്.

ജനറൽ ആശുപത്രി കോർപ്പറേഷന് വിട്ടുകിട്ടുന്നതിന് മുൻപും ശേഷവുമുണ്ടായ വികസന പ്രവർത്തനങ്ങളും ഇന്ത്യയിലാദ്യമായി കോവിഡ് -19 ഈ ആശുപത്രിയിൽ സ്ഥിരീകരിച്ചപ്പോൾ അതിനായി എടുത്ത മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും കേരളത്തിനാകെ മാതൃകയാക്കാവുന്നതാണെന്നും അതിനായി പ്രവർത്തിച്ച കോർപ്പറേഷൻ ഭരണസമിതിയേയും ആശുപത്രി ജീവനക്കാരേയും അഭിനന്ദിക്കുന്നതായും ഷൈലജ ടീച്ചർ അറിയിച്ചു.

Related Articles

Back to top button