InternationalLatest

സ്മാര്‍ട് ഹെല്‍മെറ്റുമായി വാവേ

“Manju”
ബെയ്ജിങ്; ചൈനീസ് ടെക്ക് കമ്പനിയായ വാവേ പുതിയ സ്മാര്‍ട് ബൈക്ക് ഹെല്‍മെറ്റ്  അവതരിപ്പിച്ചു.  ഹെല്‍മെറ്റ്‌ഫോണ്‍ ബിഎച്ച് 51എം നിയോ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെല്‍മെറ്റ് ഹാര്‍മണി ഓഎസ് അധിഷ്ടിതമായാണ് പ്രവര്‍ത്തിക്കുക. ബ്ലൂടൂത്ത് കോളിങ്, വോയ്‌സ് കമാന്റ് പോലുള്ള നിരവധി സൗകര്യങ്ങളാണ് ഹെല്‍മെറ്റിലുണ്ടാവുക.

ചൈനീസ് വിപണിയിലാണ് ഈ സ്മാര്‍ട് ഹെല്‍മെറ്റ് നിലവില്‍ ലഭിക്കുന്നത്. 799 യുവാന്‍ ആണ് ഇതിന് വില. ഇത് ഇന്ത്യയില്‍ ഏകദേശം 9290 രൂപ വരും. ഹാര്‍മണി ഓഎസ് കണക്റ്റ് വണ്‍ ടച്ച് ടാഗിന്റെ പിന്തുണയില്‍ ഫോണും ഹെല്‍മെറ്റും തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ബ്ലൂടൂത്ത് വോയ്‌സ് കോളിങ് സാധ്യമാവും.സിസ്റ്റങ്ങള്‍ക്ക് വെല്ലുവിളി ഹാര്‍മണി സൃഷ്ടിക്കുമെന്നാണ് വാവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്. ഉപഭോക്താവിന്റെ തലയ്ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം ഹെല്‍മെറ്റിന്റെ മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകളും നല്‍കിയിട്ടുണ്ട്.15 കോടി ഉല്‍പന്നങ്ങള്‍ ഹാര്‍മണി ഓഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തിടെ വാവേ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ രണ്ടിന് ഹാര്‍മണി ഓഎസ് 2 ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു.
ടിവി പോലുള്ള സ്മാര്‍ട് ഉല്‍പ്പന്നങ്ങളിലാണ് ഹാര്‍മണി ഓഎസ് പിന്തുണ നല്‍കുന്നത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വെല്ലുവിളി ഹാര്‍മണി സൃഷ്ടിക്കുമെന്നാണ് വാവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്. വാവേയുടെ ആപ്പ് ഗാലറിയില്‍ ഇതിനകം 42 കോടി ഉപഭോക്താക്കളുണ്ട്. 170 ല്‍ ഏറെ രാജ്യങ്ങളില്‍ ആപ്പ് ഗാലറി ലഭ്യമാണെന്നും കമ്പനി പറയുന്നു.

Related Articles

Back to top button