KeralaLatest

കൊവിഡ് ചികിത്സാ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ ആശുപത്രി

“Manju”

കൊല്ലം ;അത്യാസന്ന നിലയിലായ 700 കൊവിഡ് രോഗികള്‍ക്ക് ആന്റിബോഡി കോക്ടെയില്‍ നല്‍കി കൊവിഡ് ചികിത്സ രംഗത്ത് സുപ്രധാന നേട്ടവുമായി കൊല്ലം ജില്ലാ ആശുപത്രി. ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന ജീവന്‍ രക്ഷാ ഔഷധമാണ് അമേരിക്കന്‍ നിര്‍മ്മിത ആന്റിബോഡി കോക്ടെയില്‍.

2020 ജൂലൈ മാസം മുതലാണ് കൊല്ലം ജില്ലാ ആശുപത്രി കൊവിഡ് കെയര്‍ സെന്റര്‍ ആയി മാറ്റിയത്. അന്നുതൊട്ട് ഇന്നുവരെ ഏകദേശം 9000 തോളം കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. ഇത്തരം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനോടൊപ്പം കൊവിഡിനെതിരെ പൊരുതുന്നതിനുള്ള പ്രത്യാശ കൂടി നല്‍കുകയാണ് ആന്റിബോഡി ചികിത്സയിലൂടെ. 2020 ഒക്ടോബറില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ഡ് ട്രംപിന് ആന്റിബോഡി നല്‍കിയതോടെയാണ് ഈ മരുന്നിനെ ലോകമറിയുന്നത്. അന്നുമുതലാണ് ലോകം ആന്റിബോഡി കോക്ടെയില്‍ ചികിത്സയെപ്പറ്റി അറിഞ്ഞുതുടങ്ങിയത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന്റിബോഡി ചികിത്സ നടത്തിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് കൊല്ലം ജില്ലാ ആശുപത്രി.

ഏകദേശം എഴുന്നൂറോളം രോഗികള്‍ക്ക് ആന്റിബോഡി ചികിത്സ നടത്തി. ഒരു രോഗിക്ക് ചികിത്സയ്ക്കുള്ള ഒറ്റ ഡോസ് മരുന്ന് തന്നെ ഏകദേശം 60,000 രൂപയാണ് ചെലവ്. രോഗം തീവ്രം ആകാന്‍ സാധ്യതയുള്ള രോഗികള്‍ പാര്‍ട്ടി പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പോസിറ്റീവായ ഉടനെ അല്ലെങ്കില്‍ പോസിറ്റീവായി മൂന്ന് ദിവസത്തിനുള്ളില്‍ മരുന്ന് നല്‍കേണ്ടതാണ്. ജില്ലയില്‍ നിന്നും ജില്ലയ്ക്ക് പുറത്തുനിന്നും ഉള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആണ് സ്റ്റോക്ക് തീരുന്നതിനനുസരിച്ച്‌ മരുന്ന് എത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ മരുന്നിനെ ആവശ്യക്കാര്‍ ഏറിയതോടെ ഇപ്പോള്‍ ലഭ്യമല്ല. പുതിയ സ്റ്റോക്കിന് വേണ്ടി ജില്ലാ ആശുപത്രി അധികൃതര്‍ കാത്തിരിപ്പിലാണ്.

Related Articles

Back to top button