KeralaLatestThiruvananthapuram

രാജ്യത്ത് 18,346 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,346 പുതിയ അണുബാധകളുമായി 209 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകളില്‍ ഏറ്റവും കുറഞ്ഞ ഏകദിന അണുബാധ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 97.93 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 2,52,902 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണം 4,49,260 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോഴും കോവിഡ് സ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച 18,346 പേരില്‍ 8850 ഉം കേരളത്തിലാണ്. 149 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button