IndiaLatest

സര്‍വമത സഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

“Manju”

ബുഡാപെസ്റ്റ്: ഹംഗറി സന്ദര്‍ശനത്തിനിടെ സര്‍വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാ മതങ്ങളെയും ചേര്‍ത്തു പിടിക്കുക എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോള സഭാധ്യക്ഷന്‍ പറഞ്ഞു.
തീവ്രദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സര്‍വമത സാഹോദര്യത്തിനുള്ള പോപ്പിന്‍െ്‌റ ആഹ്വാനം. വ്യത്യസ്ത ജാതി, മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഹംഗറിയുടെ വളര്‍ച്ചയ്ക്കും സാംസ്‌കാരിക വൈവിധ്യത്തിനും നല്‍കിയ സംഭാവനകള്‍ മറക്കരുതെന്ന് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.
യഥാര്‍ത്ഥ ആരാധനയില്‍ ദൈവാരാധനയും അയല്‍ക്കാരനോടുളള സ്‌നേഹവും അടങ്ങിയിരിക്കുന്നു. എന്തെങ്കിലും പുറമെ കാണിക്കുന്നതിനേക്കാള്‍ ഭൂമിയിലെ നമ്മുടെ സൗഹാര്‍ദ്ദത്തിലുടെ സ്വര്‍ഗ്ഗത്തിലെ വൈദത്തിന്റെ പിതൃ സാന്നിധ്യം പ്രകടമാക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്നും മാര്‍പ്പാപ്പ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button