KeralaLatest

തദ്ദേശവാസികള്‍ക്ക് ദര്‍ശന സൗകര്യം നല്‍കണം

“Manju”

ഗുരുവായൂര്‍ ഉത്സവം;തദ്ദേശവാസികള്‍ക്ക് മതിയായ ദര്‍ശന സൗകര്യം നല്‍കണമെന്ന്  കോണ്‍ഗ്രസ്സ് - CCTV NEWS | KUNNAMKULAM

ശ്രീജ.എസ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്ക് മതിയായ ദര്‍ശന സൗകര്യം നല്‍കണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു, എല്ലാ മേഖലകളിലും ഇളവുകളും, നിയന്ത്രണങ്ങളും, ഉദാരമാക്കുമ്പോള്‍ വൈകാരികമായി ഗുരുവായൂര്‍ ഒരേ മനസ്സോടെ ഏറ്റെടുക്കുന്ന ഉത്സവത്തിന് അതിനിയന്ത്രണങ്ങള്‍ ഇല്ലാതെ തദ്ദേശവാസികള്‍ക്ക് പങ്കുച്ചേരുവാനും, വീക്ഷിക്കുവാനും അവസരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ഓ.കെ.ആര്‍ മണികണ്ഠന്‍ അധ്യക്ഷനായിരുന്നു, ആര്‍.രവികുമാര്‍ , കെ പി ഉദയന്‍, ശശിവാറണാട്, ബാലന്‍ വാറണാട്, ശിവന്‍പാലിയത്ത്, അരവിന്ദന്‍ പല്ലത്ത്, ബാലകൃഷ്ണന്‍ മടപ്പാട്ടില്‍, സി. എസ് സൂരജ്, വി. കെ സുജിത്ത്, ഷൈന്‍ മനയില്‍, മണി ചെമ്പകശ്ശേരി, ശശി വല്ലാശ്ശേരി, കോങ്ങാട്ടില്‍ അരവിന്ദന്‍, രാമചന്ദ്രന്‍പല്ലത്ത്, പ്രിയ രാജേന്ദ്രന്‍, സി.മുരളി, എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button