IndiaLatest

‘മെഡിക്കല്‍ ജീനിയസ്’ പുതിയ ദൗത്യത്തില്‍‌.

“Manju”

മനുഷ്യനെ കാർന്ന് തിന്നുന്നവയാണ് കാൻസർ കോശങ്ങള്‍. അസാധാരണമായി, കാര്യകാരണങ്ങള്‍ ഒന്നുമില്ലാതെ കോശവളർച്ച ശരീരത്തിലെ മറ്റ് കലകളെയും മറ്റും ബാധിക്കുന്ന അവസ്ഥയെയാണ് അർബുദം എന്ന് വിളിക്കുന്നത്. പണ്ട് മരുന്ന് പോലുമില്ലാതിരുന്ന അവസ്ഥയില്‍ നിന്ന് കാലമേറെ സഞ്ചരിച്ചിരിക്കുന്നു. പല അപൂർവ്വ രോഗങ്ങള്‍ക്ക് വരെ മരുന്ന് കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തുന്നു. കാൻസറിനെ കണ്ടെത്താനും തടയാനുമുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം. ‘മെഡിക്കല്‍ ജീനിയസ്എന്നറിയപ്പെടുന്ന അക്രിത് പ്രണ്‍ ജസ്വാളും ഇതിന് പിന്നാലെയാണ്.

ഏഴാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധൻ എന്ന ഖ്യാതി സ്വന്തമാക്കിയ ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് അക്രിത് പ്രണ്‍ ജസ്വാള്‍. ജനിച്ച നാള്‍ മുതല്‍‌ അസാമാന്യ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന കുട്ടിയാണ് അക്രിത്. പത്ത് മാസം പ്രായമുള്ളപ്പോള്‍ നടക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു. രണ്ട് വയസില്‍ അക്രിത് എഴുത്തും വായനയും ആരംഭിച്ചിരുന്നു. അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിക്കാനും തുടങ്ങി കു‍ഞ്ഞു അക്രിത്. ഏഴാം വയസില്‍ ശാസ്ത്രക്രിയ നടത്തി ലോകത്തെ തന്നെ ഞെട്ടിച്ചു. പെള്ളലേറ്റ എട്ട് വയസുകാരന്റെ കൈകളില്‍ ശസ്ത്രക്രിയ നടത്തിയാണ് അന്ന് അക്രിത് വാർത്തകളില്‍ ഇടംനേടിയത്.

12-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സർവകലാശാല വിദ്യാർത്ഥി എന്ന ഖ്യാതിയും അകത്രിന് സ്വന്തമാണ്. തീർന്നില്ല, 13-ാം വയസില്‍,ആ പ്രായത്തില്‍ ആർജ്ജിച്ചെടുക്കാവുന്ന ഏറ്റവും ഉയർന്ന ഐക്യൂ ടെസ്റ്റും അദ്ദേഹം സ്വന്തമാക്കി. ഇതിഹാസതാരം ഓപ്ര വിൻഫ്രി അവതാരകനായ ലോക പ്രശസ്ത ടോക്ക് ഷോയില്‍ പങ്കെടുത്ത അക്രിത് ജസ്വാളിന്റെ അസാധാരണമായ പ്രകടനം അന്താരാഷ്‌ട്ര നിലയില്‍ തന്നെ അക്രിതിന് പ്രശസ്തി നേടി കൊടുത്തു.

മെഡിക്കല്‍ ജീനിയസ്എന്നറിയപ്പെടുന്ന അക്രിത് ബയോ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് കാണ്‍പൂർ ഐഐടിയില്‍ നിന്നാണ്. 12-ാം വയസ്സില്‍ ചണ്ഡീഗഡ് സർവകലാശാലയില്‍ സയൻസില്‍ ബിരുദമെടുത്തു. 17-ാം വയസ്സില്‍ അദ്ദേഹം അപ്ലൈഡ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 31-കാരനായ ഇദ്ദേഹം ഇന്ന് ക്യാൻസർ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ്.

 

Related Articles

Back to top button