IndiaLatest

നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

“Manju”

മുംബൈ: രാമനന്ദ് സാഗർ അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ പരമ്പരയായ രാമായണത്തിലെ രാവണൻ കഥാപാത്രം അവിസ്മരണീയമാക്കിയ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. 82 വയസ്സായിരുന്നു.

രാമനന്ദ് സാഗറിന്റെ പരമ്പരയായ രാമായണത്തിലെ രാവണൻ കഥാപാത്രമാണ് അദ്ദേഹത്തിന്റെ കീർത്തി ഉയർത്തിയത്. കൂടാതെ നിരവധി ഗുജറാത്തി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ത്രിവേദി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നാൽപ്പത് വർഷം നീണ്ട സിനിമ ജീവിതത്തിൽ ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് ചലച്ചിത്ര ലോകത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയ അനുഗ്രഹീത കലാകാരനാണ് ത്രിവേദി. രാമായണത്തിനു പുറമെ ദൂർദർശനിലൂടെ സംപ്രേക്ഷണം ചെയ്ത വിക്രം ഔർ വേതാളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സെൻസർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ(സിബിഎഫ്‌സി) ആക്ടിംഗ് ചെയർമാനാണ് ത്രിവേദി. അഭിനയത്തിനു പുറമെ രാഷ്‌ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു ത്രിവേദി. 1991 മുതൽ 1996 വരെ സബർകഥ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗം കൂടിയായിരുന്നു അദ്ദേഹം.

Related Articles

Back to top button