KeralaLatestThiruvananthapuram

ഇന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍

“Manju”

തിരുവനന്തപുരം: കോവിഡ്‌ നിയന്ത്രണവിധേയമായതോടെ സംസ്ഥാനത്ത് റെയില്‍വേ ബോര്‍ഡ്‌ അനുവദിച്ച റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ട്രെയിനുകള്‍ ഇന്ന് മുതല്‍ സര്‍വീസ്‌ തുടങ്ങും. ഇനി യാത്രക്കാര്‍ക്ക്‌ സ്‌റ്റേഷനില്‍നിന്ന്‌ ടിക്കറ്റ് എടുക്കാം. സീസണ്‍ ടിക്കറ്റുള്ളവര്‍ക്കും യാത്ര ചെയ്യാം. എന്നാല്‍ പാസഞ്ചര്‍ ട്രെയിന്‍ പുസ്ഥാപിക്കാതെ എക്‌സ്‌പ്രസ്‌ നിരക്ക്‌ ഇടാക്കി റെയില്‍വേ കൊള്ളയടി തുടരുകയാണ്‌.

ഒമ്പത്‌ അണ്‍റിസര്‍വ്‌ഡ്‌ ട്രെയിനാണ്‌ അനുദിച്ചത്‌. ഇതില്‍ എറണാകുളം– ഗുരുവായൂര്‍, തിരുവനന്തപുരം– പുനലൂര്‍ ട്രെയിനുകളാണ്‌ ഇന്ന് സര്‍വീസ്‌ തുടങ്ങുന്നത്‌. നാല്‌ ട്രെയിനുകള്‍ നാളെയും മൂന്ന്‌ ട്രെയിനുകള്‍ മറ്റന്നാളും സര്‍വീസ്‌ തുടങ്ങും. എല്ലാ ട്രെയിനും പ്രതിദിന സര്‍വീസാണ്‌.

Related Articles

Back to top button