InternationalLatest

അമേരിക്കയില്‍ ഉന്നത പദവിയിലേക്ക് വീണ്ടും ഇന്ത്യന്‍ വംശജ

“Manju”

വാഷിങ്ടണ്‍: ഇന്തോഅമേരിക്കന്‍ വംശജ രൂപ രംഗ പുറ്റഗുണ്ടയെ ഫെഡറല്‍ ജഡ്ജിയായി നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഫെഡറല്‍ ജഡ്ജ് പദവിയില്‍ എത്തുന്ന ആദ്യത്തെ ഏഷ്യന്‍അമേരിക്കന്‍ വംശജയും പസഫിക് ദ്വീപില്‍ നിന്നുള്ള വനിതയുമാണ് ജഡ്ജ് രൂപ രംഗ. വാഷിങ്ടണ്‍ ഡി.സിയിലെ ജില്ലാ കോടതി ജഡ്ജിയുടെ ചുമതല രൂപ രംഗ വഹിക്കും.

2007ല്‍ ഒഹിയോ സ്റ്റേറ്റ് മോര്‍ട്ടിസ് കോളജില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ രൂപ രംഗ, 2008ല്‍ ജഡ്ജ് വില്യം എം. ജാക്സന്റെ ക്ലര്‍ക്കായി അഭിഭാഷക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഫാമിലിഅപ്പലേറ്റ് ലോ കേസുകളില്‍ പ്രവര്‍ത്തിച്ചു.

2013 മുതല്‍ 2019 വരെ ക്രിമിനല്‍ അഭിഭാഷക വൃത്തിയില്‍ സജീവമായി. 2019 മുതല്‍ ഡി.സി റെന്റല്‍ ഹൗസിങ് കമ്മീഷന്‍ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രൂപ രംഗ അടക്കം 10 പേരെയാണ് പുതിയ ഫെഡറല്‍ സര്‍ക്യൂട്ട്, ജില്ല കോടതി, കൊളംബിയ സുപീരിയര്‍ കോര്‍ട്ട് ജഡ്ജിമാരായി നിയമിച്ചത്.

ഇതില്‍ ആഫ്രോഅമേരിക്കന്‍, മുസ് ലിം വിഭാഗക്കാരും ഉള്‍പ്പെടുന്നു. സാഹിദ് എന്‍. ഖുറൈഷിയാണ് ജഡ്ജിയായി നിയമിതനായ മുസ് ലിം. യുഎസ് ചരിത്രത്തില്‍ ഫെഡറല്‍ ജഡ്ജിയാകുന്ന ആദ്യ മുസ് ലിമാണ് ഖുറൈഷി.

Related Articles

Back to top button