KeralaLatestThiruvananthapuram

വാഹനാപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

“Manju”

‍തിരുവനന്തപുരത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച്‌ എം ബി ബി എസ് വിദ്യാര്‍ത്ഥി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥി കോതമംഗലം സ്വദേശി നിതിന്‍ ഹരിയാണ് മരിച്ചത്.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠി കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാലു മണിക്ക് ചന്തവിള കിന്‍ഫ്രയ്ക്കു സമീപമായിരുന്നു അപകടം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button