KeralaLatest

ജനകീയ ഹോട്ടലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു

“Manju”

‍വിവാദത്തിന് പിന്നാലെ ഡിമാന്‍ഡ് കൂടി ജനകീയ ഹോട്ടലിലെ ഭക്ഷണം കോഴിക്കോട് ജില്ലയിലാണ് ജനകീയ ഹോട്ടലിലൂടെ ഏറ്റവുമധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. വ്യാഴാഴ്ച മാത്രം കോഴിക്കോട് വിറ്റുപോയത് 27774 ഊണുകളെന്നാണ് കണക്ക്.

അതേസമയം, ഇരുപത് രൂപയ്ക്കുള്ള പൊതിച്ചോറില്‍ ആവശ്യത്തിന് കറികള്‍ ഇല്ലെന്നുള്ള വ്യാജ പ്രചാരണങ്ങള്‍ ജനകീയ ഹോട്ടലുകളെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 5684 ഊണുകളാണ് അധികമായി വിറ്റതെന്നാണ് ജനകീയ ഹോട്ടലുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്റെ പത്ത് രൂപയുടെ ഉച്ചഭക്ഷണത്തിന് വന്‍ സ്വീകാര്യത. ദിനംപ്രതി ആയിരത്തി അഞ്ഞൂറിലധികം പേരാണ് കലൂരിലെ ജനകീയ ഹോട്ടിലിലെ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്. തോരനും പപ്പടവും സാമ്പാറും അച്ചാറുമൊക്കെയുള്ളു കൊച്ചിയുടെ സമൃദ്ധമായ ഊണാണ് ഇവിടെ ലഭിക്കുക. ജനകീയ ഹോട്ടല്‍ നില്‍ക്കുന്ന കെട്ടിടത്തില്‍ പുറത്തേക്ക് വരെ ഭക്ഷണം ക‍ഴിക്കാനെത്തുന്നവരുടെ തിരക്കാണ്.

Related Articles

Back to top button