India

മതിലിടിഞ്ഞ് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

“Manju”

തെലങ്കാന: വീടിന്റെ മതിലിടിഞ്ഞ് വീണ് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ ഗഡ്വാൾ ജില്ലയിലെ ജോഗുലംബയിലാണ് സംഭവം.വീട്ടിനകത്ത് ദമ്പതികളും അവരുടെ അഞ്ച് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മഴ മൂലമാണ് തകർച്ച സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രി നിരഞ്ജൻ റെഡ്ഡി മരിച്ചവരുടെ ബന്ധുകൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശോചനീയ അവസ്ഥയിൽ ജീവിക്കുന്ന ആളുകളെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button