IndiaLatest

നാളെ മുതല്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ മാറുന്നു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: നാളെ മുതല്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സില്‍ മാറ്റങ്ങള്‍ വരുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് നാളെ മുതല്‍ മാറുന്നത്. വന്‍കിട ബിസിനസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കും. ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസന്‍സിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാന്‍ ഈ ലൈസന്‍സിലൂടെ കഴിയും. രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന പണമിടപാടുകള്‍ക്ക് ഡിസ്കൌണ്ട് ലഭിക്കില്ല.

Related Articles

Back to top button