IndiaLatest

ബജറ്റ് 2021; മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുകൂല്യം

“Manju”

സിന്ധുമോൾ. ആർ

ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുകൂല്യം. പെന്‍ഷനും പലിശയും മാത്രം വരുമാനമുള്ള 75 വയസിന് മുകളില്‍ പ്രായമുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കി. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണ്ട. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകരമായി. ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു.

വിവിധ ഭാഷാ തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയ്ക്ക് നികുതി ഇളവ് നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ 2014 ലെ 3.31 കോടിയില്‍ നിന്നും 2020 ല്‍ 6.48 കോടിയായി ഉയര്‍ന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് പോരാട്ടത്തെ പ്രശംസിച്ച ധനമന്ത്രി രാജ്യത്ത് 10 ലക്ഷം ജനസംഖ്യയില്‍ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക് ഉള്ളതെന്നും ഇവയാണ് ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തറപാകിയതെന്നും വ്യക്തമാക്കി.

Related Articles

Back to top button