കട്ടപ്പന: ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി വര്‍ക്കിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ തട്ടിപ്പ് നടന്നതായി പരാതി. കൊല്ലം കേന്ദ്രമായ സ്ഥാപനം സംസ്ഥാനത്ത് പല സ്ഥലത്തും ഏജന്‍സികള്‍ നല്കി അവരിലൂടെയാണ് വ്യാപകമായി തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ കൊല്ലം സ്വദേശികളുടെ മേല്‍നോട്ടത്തില്‍ കട്ടപ്പനയില്‍ ആരംഭിച്ച സ്വകാര്യ ഏജന്‍സി കട്ടപ്പനയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു.
കട്ടപ്പന ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേറ്റാ സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിെന്റ പേരിലാണ് കട്ടപ്പനയില്‍ തട്ടിപ്പ് നടന്നത്. പരാതി ഉയര്‍ന്നതോടെ കട്ടപ്പനയിലെ സ്ഥാപനം പൂട്ടി. ഇവിടെ ഡാറ്റാ എന്‍ട്രി വര്‍ക്ക് ചെയ്തിരുന്നവര്‍ക്ക് ഡിപ്പോസിറ്റ് ഇനത്തിലും പ്രതിഫലമായും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്.
തുടര്‍ന്ന് സ്ഥാപന ഉടമ ഡാറ്റാ എന്‍ട്രി വര്‍ക്ക് ഏല്പിച്ചിരുന്ന കൊല്ലത്തെ ഒരു സ്ഥാപനത്തിനെതിരെ കട്ടപ്പന കോടതിയില്‍ പരാതി നല്കി. ഈ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. കട്ടപ്പനയിലെ സ്ഥാപനത്തിന് ഡിപ്പോസിറ്റ് ഇനത്തില്‍ 17 ലക്ഷവും ഡാറ്റാ എന്‍ട്രി വര്‍ക്ക് പ്രതിഫലയിനത്തില്‍ 70 ലക്ഷത്തിലധികവും നല്‍കാനുണ്ടെന്നാണ് പറയുന്നത്.
കൊല്ലത്തെ ഡാറ്റാ എന്‍ട്രി സ്ഥാപനം ഒരു വര്‍ക്ക് തന്നെ സംസ്ഥാനത്തെ പല സ്ഥാപനങ്ങള്‍ക്കും കൈമാറി ഡിപ്പോസിറ്റ് ഇനത്തിലും പ്രതിഫലമിനത്തിലും ലക്ഷങ്ങള്‍ തട്ടിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് സംഘം ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ഡാറ്റാ എന്‍ട്രി ജോലി ചെയ്താല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യും.
ജോലിനല്കുന്നതിന് മുമ്ബ് ഡിപ്പോസിറ്റ് ഇനത്തില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങും. ആദ്യശമ്ബളം കൃത്യമായി നല്കി ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത ഉറപ്പാക്കും. തുടര്‍ന്ന് വലിയ തുക ഡിപ്പോസിറ്റ് കൈപ്പറ്റി വീണ്ടും ജോലിചെയ്യാന്‍ നിര്‍ബന്ധിക്കും. ഇത്തരത്തില്‍ വലിയ തുക നല്കി ജോലി ചെയ്തവര്‍ക്കാണ് പണം നഷ്ടമായത്.
2020 ആഗസ്റ്റിലാണ് കട്ടപ്പന ഇടുക്കി കവലയില്‍ കൊല്ലം സ്വദേശികള്‍ ഏജന്‍സി തുടങ്ങിയത്. നടത്തിപ്പ് കട്ടപ്പന സ്വദേശിയായ യുവതിയെ ഏല്പിച്ചു. പിന്നീട് പണവുമായി നടത്തിപ്പുകാര്‍ മുങ്ങിയതോടെ പണം നഷ്ടപ്പെട്ടവരുടെ ബാധ്യത തീര്‍ക്കേണ്ട ചുമതല യുവതിക്കായി. യുവതി നല്കിയ കേസില്‍ പ്രതികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കട്ടപ്പനയില്‍ 120ലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.