Latest

കുറഞ്ഞ രക്തസമ്മര്‍ദ്ദം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

“Manju”

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മര്‍ദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. തലകറക്കം, ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയാണ് ലോ ബിപിയുടെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.
രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. എന്നാല്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
➤ ലോ ബിപി പ്രശ്നമുള്ളവര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കിയ ശേഷം കുടിക്കുക. ബിപി കുറയുമ്പോള്‍ അത് ശരിയായ അളവിലെത്തിക്കാന്‍ ഇത് സഹായിക്കും.
➤ നാലോ അഞ്ചോ തുളസിയില ചവച്ചു തിന്നുന്നത് ലോ ബിപി യുടെ ലക്ഷണങ്ങളെ കുറയ്ക്കും. തുളസിയിലയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, ജീവകം സി ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കും
➤ കഫീന്‍ അടങ്ങിയ കാപ്പി, ചായ ഇവയെല്ലാം കഴിക്കുന്നത് ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം ഇവയെല്ലാം കൂട്ടും. മധുരമിടാതെ ഇവ കുടിക്കുന്നതാണ് ലോ ബിപിക്ക് നല്ലത്. രക്തസമ്മര്‍‌ദ്ദം ശരിയായ നിലയിലെത്തിക്കാന്‍ കാപ്പി സഹായിക്കും.
➤ ഒരു പിടി ബദാം രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ തൊലി കളഞ്ഞ ശേഷം പാലില്‍ ചേര്‍ത്ത് കുടിക്കുക. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിന് മികച്ചൊരു പ്രതിവിധിയാണ് ഇത്.

Related Articles

Back to top button