നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം സീറ്റില്‍ മത്സരിക്കാന്‍ തയ്യാറെന്ന് ആവര്‍ത്തിക്ക് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. നേമത്ത് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ താന്‍ നേമത്ത് മത്സരിക്കുമെന്നും കെ മുരളീധരന് പറഞ്ഞു.
നേമത്ത് ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ ഇത്രയും ആലോചനയുടെ ആവശ്യമില്ലെന്നും നേമത്ത് മത്സരിക്കാന്‍ താന്‍ ഒരുപാധിയും വെയ്ക്കില്ലെന്നും കെ മുരളീധരന് പറഞ്ഞു. പ്രതിഫലം ചോദിച്ചുകൊണ്ട് കെ കരുണാകരനോ അദ്ദേഹത്തിന്റെ മകനോ സ്ഥാനാര്‍ത്ഥി ആയിട്ടില്ല. ബിജെപിയെ ഒരിടത്തും നേരിടാന്‍ തനിക്ക് ഭയമില്ല. എന്ത് വന്നാലും നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും കെ മുരളീധരന് പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയം നീട്ടിക്കൊണ്ട് പോകുന്നതിലെ അതൃപ്തിയും കെ മുരളീധരന് പരസ്യമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം വരുമ്ബോള്‍ ആദ്യം ഒച്ചയും ബഹളവും ഉണ്ടാവും. അത് നേരത്തെയും ഉണ്ടായിട്ടുളളതാണ്. താന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോള്‍ പന്തം കൊളുത്തി പ്രകടനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ വട്ടിയൂര്‍ക്കാവില്‍ 16000 വോട്ടിന് ജയിക്കുകയാണുണ്ടായത് എന്നും കെ മുരളീധരന് ചൂണ്ടിക്കാട്ടി.