IndiaLatest

ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയില്‍

“Manju”

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചിരുന്ന പാക് ഭീകരന്‍ അറസ്റ്റില്‍. ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ നിന്നും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്. പാകിസ്താനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി. ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നത്.

എ.കെ. 47 തോക്കും ഒരു ഹാന്‍ഡ് ഗ്രനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Related Articles

Back to top button