IndiaLatest

ഐപിഎല്‍ ബാക്കി മത്സരം യുഎഇയില്‍ നടത്താന്‍ സാധ്യത

“Manju”

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. മൂന്നാമത്തെ ടെസ്റ്റിനും നാലാമത്തെ ടെസ്റ്റിനും ഇടയില്‍ ഒന്‍പത് ദിവസത്തെ ഇടവേളയുണ്ട്. ഇതു നാല് ദിവസമായി കുറച്ചാല്‍ ബിസിസിഐയ്ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. അഞ്ചു ടെസ്റ്റുകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിന്‍ഡോയില്‍ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോഗികമായി ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

Related Articles

Back to top button