KeralaLatestThiruvananthapuram

നിർമ്മാണത്തൊഴിലാളികളുടെ ദേശീയ പ്രക്ഷോഭം

“Manju”

 

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് :
വിവിധ ആവശ്യങ്ങളുയർത്തി നിർമ്മാണ തൊഴിലാളികൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നെടുമങ്ങാട് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ സമരം നടന്നു. നെടുമങ്ങാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്തു. മന്നൂർക്കോണം രാജേന്ദ്രൻ അധ്യക്ഷനായി. കേന്ദ്ര സർക്കാർ പ്രതിമാസം 7500 രൂപ ധനസഹായം അനുവദിക്കുക , നിർമ്മാണ വ്യവസായ പ്രതിസന്ധി പരിഹരിക്കുക , കേന്ദ്ര സർക്കാർ പത്ത് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക , തൊഴിൽ നിയമങ്ങൾ സസ്പെന്റ് ചെയ്യലും റദ്ദാക്കലും ഒഴുവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. കെ എ അസീസ് , എൻ ആർ ബൈജു , കെ റഹീം എന്നിവർ പങ്കെടുത്തു.

Related Articles

Back to top button