IndiaLatest

ഖുശ്ബു മുതൽ വീരപ്പന്റെ മകൾ വിദ്യ വരെ: തമിഴ്‌നാട്ടിൽ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ബിജെപി

“Manju”

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ പുതിയ തന്ത്രങ്ങളൊരുക്കി ബിജെപി. ഡിഎംകെയുടെ ഉറച്ച മണ്ഡലങ്ങളിലെല്ലാം താരസ്ഥാനാർത്ഥികളെ അണിനിരത്തി. എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെതിരെ ഖുശ്ബുവാണ് മത്സരിക്കുന്നത്. നടി ഗൗതമി, നമിത, വിന്ധ്യ തുടങ്ങിയവരാണ് മത്സരിക്കുന്നത്.

രജനികാന്ത് പിന്മാറിയെങ്കിലും താരസ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാണ് തമിഴകത്ത് കാണാനാകുന്നത്. മൂന്ന് തവണ കരുണാനിധി ജയിച്ച മണ്ഡലം ഖുശ്ബുവിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ ഒക്ടോബറിലാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ രാജപാളയത്ത് ഗൗതമി, ട്രാന്‌സ്‌ജെൻഡർ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡി എന്നിങ്ങനെയാണ് ബിജെപി സ്ഥാനാർത്ഥികൾ. നമിത, വിന്ധ്യ വീരപ്പന്റെ മകൾ വിദ്യ എന്നിവർ വടക്കൻ മേഖലയിലാണ് ജനവിധി തേടുന്നത്. എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിലാണ് ബിജെപി തമിഴ്‌നാട്ടിൽ മത്സരിക്കാനൊരുങ്ങുന്നത്.

ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ബൂത്തുകളുടെ എണ്ണം സംസ്ഥാനങ്ങളിൽ കൂട്ടിയിട്ടുണ്ട്. വീടുകൾ കയറിയുള്ള പ്രചാരണത്തിന് രണ്ട് പേർ മാത്രമെ പാടുള്ളൂ. ഓരോ മണ്ഡലങ്ങളിലും പരമാവധി ചെലവാക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related Articles

Back to top button