KeralaLatest

രാജമലയില്‍ മണ്ണിടിച്ചില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ പേപ്പാറ, അരുവിക്കര, പെരിങ്ങള്‍ക്കുത്ത് ഡാമുകള്‍ തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിലെ നാല് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഒന്ന് നാല് ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതവും രണ്ട് മൂന്ന് ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഫലത്തില്‍ ആകെ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരമനയാറിന്റെ തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അരുവിക്കര ഡാമിന്റെ മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 110 സെന്റി മീറ്ററും അഞ്ചാമത്തെ ഷട്ടര്‍ 100 സെന്റി മീറ്ററും ആണ് നിലവില്‍ ഉയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 09:30 ന് ഒന്നാമത്തേയും അഞ്ചാമത്തേയും ഷട്ടറുകള്‍ 20 സെന്റി മീറ്ററും കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.
അതേസമയം, മലയോര മേഖലകളില്‍ ശക്തമായ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വര്‍ദ്ധിക്കുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് രാത്രി മുതല്‍ 14ാം തീയതിവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് മണി് വരെയാണ് യാത്ര നിരോധിച്ചിരിക്കുന്നത്. മേഖലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇടിക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Related Articles

Back to top button