KeralaLatest

2109-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

“Manju”

ശ്രീജ.എസ്‌

2109-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഔദ്യോഗികമായി സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ന് വൈകിട്ടോടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഈ അവാര്‍ഡില്‍ മലയാളത്തിന് ഒരു പ്രാധാന്യം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മരക്കര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസിന്റ ജെല്ലിക്കട്ട്, ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍, റഹ്മാന്‍ ബ്രദേഴ്‍സിന്റെ വാസന്തി തുടങ്ങി 17 മലയാള സിനിമകള്‍ വിവിധ വിഭാഗങ്ങളില്‍ അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ തവണയും മലയാളത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. കീര്‍ത്തി സുരേഷ് ആയിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, മികച്ച മൂവി, മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച കോസ്റ്റ്യൂം ഡിസൈനിംഗ്, രണ്ട് പ്രധാന സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലും മാരക്കര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

Related Articles

Back to top button