IndiaLatest

മൂന്നുതവണ മാത്രമാണ് മാങ്ങ കഴിച്ചത്; ജയിലില്‍ ഇന്‍സുലിന്‍ അനുവദിക്കണമെന്ന് കെജ്രിവാള്‍ കോടതിയില്‍

“Manju”

ന്യൂഡല്‍ഹി: കടുത്ത പ്രമേഹരോഗിയായിരുന്ന തനിക്ക് തീഹാര്‍ ജയിലില്‍ ഇന്‍സുലിന്‍ അനുവദിക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറുടെ സേവനം അനുവദിക്കണമെന്നും കാണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഡല്‍ഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിലിയിലാണ്.

ഇതേസമയം ജാമ്യം ലഭിക്കുന്നതിനായി മാങ്ങ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന് ആരോപണം തെറ്റാണെന്ന് അരിവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തീഹാര്‍ ജയിലില്‍ കഴിയവേ 48 തവണ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. ഇതില്‍ മുന്നു തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കോടതിയെ അറിയിച്ചു. പ്രമേഹരോഗിയായ കെജ്രിവാള്‍ പഞ്ചസാര ഇട്ട ചായ കുടിക്കാറില്ലെന്നും കോടതിയെ അറിയിച്ചു. അതേസമയം ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന സമയത്ത് കോടതി അംഗീകരിച്ച ഭക്ഷണക്രമമാണോ കെജ്രിവാള്‍ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് റൗസ് അവന്യൂ കോടതി വ്യക്തമാക്കി. മാധ്യമവിചാരണയാണ് ഇ.ഡി നടത്തുന്നതെന്ന് കെജ്രിവാളിന്റെ അഭിഭാഷകന് അഭിഷേക് മനു സിങ്വി ആരോപിച്ചു.

 

 

 

Related Articles

Back to top button