IndiaLatest

ജ​യ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട

“Manju”

സിന്ധുമോള്‍ ആര്‍

 

ജ​യ്പൂ​ര്‍‌: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ര്‍‌ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍‌ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ 14 ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 15.67 കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. ക​സ്റ്റം​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ഇ​വ​രി​ല്‍ 31.9918 കി​ലോ​ഗ്രാം സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ജോ​ധ്പു​രി​ലെ ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് ക​സ്റ്റം​സ് അ​റി​യി​ച്ചു. ബി​സ്‌​ക്ക​റ്റ് രൂ​പ​ത്തി​ലാ​യി​രു​ന്നു സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്

Related Articles

Back to top button