Uncategorized

യുണൈറ്റഡ് റിലീജിയൻസ് ആഗോള തലവന്മാരുടെ സംഘം ആശ്രമം സന്ദര്‍ശിക്കും.

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റീവ്സ് (ലോകമത സംഘടനകളുടെ കൂട്ടായ്മ) ആഗോള തലവന്മാരുടെ സംഘം ഇന്ന് (19-1-2023) ഉച്ചയ്ക്ക് ആശ്രമം സന്ദര്‍ശിക്കും. 2023 ജനുവരി 16 മുതല്‍ 19 വരെ കേരള സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. യുണൈറ്റഡ് റിലീജിയൻസ് ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ പ്രീത ബൻസാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെറി വൈറ്റ്, ഗ്ലോബര്‍ ഓഫീസ് പ്രതിനിധികളായ മരിയ ക്രെസ്പോ, ആലീസ് സ്വൈറ്റ്, വിവിധ രാജ്യങ്ങളിലെ യുണൈറ്റഡ് റിലീജിയൻസ് ഗ്ലോബല്‍ ട്രസ്റ്റിമാര്‍, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരും, സര്‍വ്വമത സംഘടന പ്രതിനിധികളും ഉണ്ടാകും.

ആശ്രമ സന്ദര്‍ശനത്തിനുശേഷം ആശ്രമം പ്രതിനിധികളുമായി സംസാരിക്കുകയും ഉച്ചഭക്ഷണത്തിന് ശേഷം യാത്ര തുടരുന്നതാണ്. നൊബേല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനും, എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെറി വൈറ്റാണ് (ലാന്റ്മൈന്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തി – 1997 – ഖനി അപകടത്തില്‍ അദ്ദേഹത്തിന് ഒരു കാല്‍ നഷ്ടപ്പെട്ടു) സംഘത്തെ നയിക്കുന്നത്

Related Articles

Back to top button