LatestThiruvananthapuram

നിലവില്‍ പ്രളയ സാധ്യതയില്ല; മന്ത്രി കെ രാജന്‍

“Manju”

തിരുവനന്തപുരം ;സംസ്ഥാനത്ത് നിലവില്‍ പ്രളയ സാധ്യത ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇടുക്കി അണക്കെട്ടിലെ ബ്ലൂ അലേര്‍ട്ട് സാങ്കേതികം മാത്രമാണെന്നും ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലന്നും മന്ത്രി ആലുവയില്‍ പറഞ്ഞു. അനാവശ്യമായ ആശങ്ക വേണ്ട. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ആറ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നത്. ജില്ലാകലയില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button