KeralaLatest

സ്ത്രീധന പീഡനത്തിനെതിരെ കര്‍മ്മപദ്ധതി: മന്ത്രി

“Manju”

മലയിന്‍കീഴ്: വീടില്ലാത്തവര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കല്‍ ധ്രുതഗതിയില്‍ തുടരുകയാണെന്നും ഡിസംബറോടെ പട്ടിക പൂര്‍ത്തിയാക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് ആവാസ് പദ്ധതി പ്രകാരമുള്ള ആദ്യ ഗഡു വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതുവരെ ഒരുലക്ഷം പേരുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിനായി. ശേഷിക്കുന്ന നാല് വര്‍ഷത്തിനുള്ളില്‍ നാലുലക്ഷം പേര്‍ക്ക് വീടെന്നതാണ് അടുത്ത ലക്ഷ്യം. സ്ത്രീധന പീ‌ഡനങ്ങള്‍ക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കര്‍മ്മപദ്ധതി തയ്യാറാക്കും. അതിനായി 50 പേരടങ്ങിയ 20000 യൂണിറ്റുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button