InternationalLatest

കോവിഡ് വര്‍ധന; അഞ്ച് ദിവസം കൊണ്ട് 1500 മുറിയുള്ള ആശുപത്രി നിര്‍മിച്ച്‌ ചൈന

“Manju”

കോവിഡ് വർധന; അഞ്ച് ദിവസം കൊണ്ട് 1500 മുറിയുള്ള ആശുപത്രി നിർമിച്ച് ചൈന |  China builds 1,500-room hospital in 5 days after surge in Covid-19 cases |  Madhyamam

ശ്രീജ.എസ്

ബെയ്ജിങ്: കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടി ഊര്‍ജിതമാക്കി ചൈന. അഞ്ച് ദിവസം കൊണ്ട് 1500 മുറികളുള്ള ആശുപത്രിയാണ് ചൈന പണിതുയര്‍ത്തിയത്. ആകെ 6500 മുറികള്‍ ഉള്‍പ്പെടുന്ന ആറ് ആശുപത്രികള്‍ പണിയാനാണ് തീരുമാനം.കോവിഡിനെ വിജയകരമായി നിയന്ത്രിച്ചു നിര്‍ത്തിയ ശേഷം ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 144 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്.

വിദേശത്തുനിന്ന് വരുന്ന വ്യക്തികളെയും ഉല്‍പ്പന്നങ്ങളെയുമാണ് ചൈന കോവിഡ് വര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്പത്തേതിനേക്കാള്‍ വേഗം കൂടുതലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പലയിടങ്ങളിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
ലോകത്ത് ഏറ്റവുമാദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ആകെ 88,118 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,635 പേരാണ് മരിച്ചത്. നിലവില്‍ 1113 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

Related Articles

Back to top button