IndiaLatest

മണ്ണിടിച്ചില്‍ മുന്‍കൂട്ടി അറിയണം; മൊഹാപാത്ര

“Manju”

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്നു മുതല്‍ അതി തീവ്രമഴക്കുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിയതും ശരാശരിയുമായ മഴയ്ക്കുള്ള സാഹചര്യമേയുള്ളൂ. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഒക്ടോബര്‍ 20 നും 21 നും തമിഴ്‌നാടിനോട് ചേര്‍ന്ന മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം കേരളത്തെ ബാധിക്കുന്നുണ്ട്. അതിതീവ്ര മഴ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ വര്‍ധിച്ചു. മണ്ണിടിച്ചാല്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര വ്യക്തമാക്കി.

Related Articles

Back to top button