KeralaLatest

20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി; 10 ശതമാനം കോവിഡ് പ്രതിരോധത്തിന്

“Manju”

സ്വന്തം ലേഖകൻ

 

ന്യൂഡല്‍ഹി: നാല് മാസമായി കോവിഡ് വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാം കീഴടങ്ങുകയോ തോറ്റു കൊടുക്കുകയോ ഇല്ല. കോവിഡിന് ശേഷം ഇന്ത്യയെ കരുത്തുറ്റതാക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. 10 ശതമാനം കോവിഡ് പ്രതിരോധത്തിന് നായി ഉപയോഗിക്കും. എല്ലാ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും ഉത്തേജനം നല്‍കാനാണ് പാക്കേജ്. പാക്കേജിന്റെ കൂടുതല്‍ വിവരങ്ങള്‍ ധനകാര്യവകുപ്പ് നാളെ പുറത്ത് വിടും.

Related Articles

Back to top button