IndiaLatest

രാജ്യത്ത് 24 മണിക്കൂറിനിടെ 4000 ത്തോളം കോവിഡ് രോഗികള്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് നൂറുപേര്‍. ഇതോടെ രാജ്യത്തെ കോവിഡ് 19 മരണസംഖ്യ 2649 ആയി ഉയര്‍ന്നു. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 25ഉം മുംബൈയിലാണ്.

മാര്‍ച്ച് 19 നാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിക്കുന്നത്. 57 ദിവസം പിന്നിടുമ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഇതില്‍ 55 ശതമാനം മരണവും സംഭവിച്ചിരിക്കുന്നത് മെയ് മാസത്തിലാണ് എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്രയിലെ മരണസംഖ്യ 1019 ആണ്.

Related Articles

Back to top button