International

ഇസ്രയേലിന് ഇന്ത്യയുമായുള്ളത് പൊക്കിൾകൊടിബന്ധം: ജയശങ്കർ

“Manju”

ടെൽ അവീവ്: ഇന്ത്യ ഇസ്രയേൽ ബന്ധത്തിന്റെ ചരിത്രകാലം മുതലുള്ള തുടർച്ചയെ പൊക്കിൾക്കൊടി ബന്ധമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇസ്രയേലിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ജയശങ്കർ ഇന്ത്യൻ സമൂഹവും ഇസ്രയേലും തമ്മിലുള്ള ആത്മബന്ധത്തെ പരാമർശിച്ചത്. റഷ്യൻ മേഖലയിലെ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ജയശങ്കർ ഇസ്രയേലിൽ എത്തിച്ചേർന്നത്. നെതന്യാഹുവിന് പിന്നാലെ നഫ്താലി ബെന്നറ്റ് അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ ഇന്ത്യൻ ഉന്നതതല സന്ദർശനമാണിത്.

ഇസ്രയേലിലുള്ള ഇന്ത്യൻ വംശജർക്കുള്ളത് യാഥാർത്ഥത്തിൽ പൊക്കിൾക്കൊടി ബന്ധമാണ്. ഒരു വലിയ സമൂഹം ഇസ്രയേലി ജനത ഇന്ത്യയിൽ തലമുറകളായി ജീവിച്ചിരുന്നു. അവരു മായും ഇന്ത്യൻ സമൂഹവും പല സംസ്ഥാനങ്ങളിലും ഇഴുകിച്ചേരുകയും ചെയ്തുവെന്നും മറ്റ് പല രാജ്യത്തും അതല്ല സംഭവിച്ചതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഹൈന്ദവ രീതികളെ കടംകൊണ്ട് മംഗല്യസൂത്രവും നെറ്റിയിൽ സിന്ദൂരം അണിയുന്ന ബേനേ ഇസ്രയേൽ വംശജരെ ജയശങ്കർ പ്രത്യേകം പരാമർശിച്ചു. ജൂത ആരാധനാ കേന്ദ്രത്തിലെ തോറ കവാടത്തെ മുല്ലപ്പൂമാലകൊണ്ട് അലങ്കരിക്കുന്നതും മറ്റ് ആചാരങ്ങളും കൊച്ചിയിലെ ജൂതർ സ്വാംശീകരിച്ച തദ്ദേശീയ രീതികളാണെന്നതിൽ അഭിമാനിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു.

ഇന്ത്യയും ഇസ്രയേലും ചരിത്രകാലഘട്ടം മുതലുള്ള ബന്ധം വേണ്ടത്ര പ്രാധാന്യത്തോടെ രേഖപ്പെടുത്താത്തതിന്റെ കുറവും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. 800 വർഷം മുമ്പ് ഇന്ത്യയിലെ സൂഫി സന്യാസി വര്യൻ ജറുസലേമിലെ ഗുഹകളിൽ ധ്യാനനിരതനായിരുന്ന സംഭവം ജയശങ്കർ ചൂണ്ടിക്കാട്ടി. ഇസ്രയേലിലെ ഇന്ത്യൻ സമൂഹവുമായി നടത്തിയ സംവാദത്തിലാണ് ജയശങ്കർ ഇരുരാജ്യങ്ങളുമായുള്ള ബന്ധം ഓർമ്മിപ്പിച്ചത്.

Related Articles

Back to top button