InternationalLatest

കുട്ടികളില്‍ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം

“Manju”

ലണ്ടന്‍: കുട്ടികളില്‍ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം.ടോര്‍ക് സര്‍വകലാശാല, യുസിഎല്‍, ഇംപീരിയല്‍ കോളജ് ലണ്ടന്‍, ബ്രിസ്റ്റോള്‍- ലിവര്‍പൂര്‍ സര്‍വകലാശാലകള്‍ എന്നിവ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്..

18 വയസ്സില്‍ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച്‌ തീവ്രപരചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയില്‍ 50,000 പേരില്‍ ഒരാള്‍ മാത്രമാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.

കോവിഡ് മൂലമുണ്ടാകുന്ന അപൂര്‍വ ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം കണ്ടെത്തിയതിനെ തുടര്‍ന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.38,911ല്‍ ഒരാള്‍ക്കാണ് ഇത്തരത്തില്‍ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Related Articles

Back to top button