IndiaLatest

കശ്മീരില്‍ ഇന്ന് കരസേനാ മേധാവി സന്ദര്‍ശനം നടത്തും

“Manju”

ജമ്മു: കശ്മീരില്‍ ഇന്ന് കരസേനാ മേധാവി എം എം നരവനെ സന്ദര്‍ശനം നടത്തും. സുരക്ഷാ വിലയിരുത്തലും അദ്ദേഹം നടത്തും. അതിര്‍ത്തി പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. സന്ദര്‍ശനം പൂഞ്ചില്‍ ഭീകരര്‍കായുള്ള തെരച്ചിലിന്റെയും സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ്.

എം എം നരവനെ ജമ്മുകാശ്മീരില്‍ എത്തുന്നത് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ്. അതേസമയം ഒന്‍പതാം ദിവസവും ഭീകരര്‍കായുള്ള തെരച്ചില്‍ പൂഞ്ചില്‍ തുടരുകയാണ്. ഉടന്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പിടിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാടിനുള്ളില്‍ ഭീകരര്‍ വന്‍ ആയുധ ശേഖരങ്ങളുമായാണ് ഉള്ളത്.

Related Articles

Back to top button