ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. കോവിഡ് പ്രതിരോധവാക്സിന്‍ സ്വീകരിക്കുകയെന്നത് മാത്രമാണ് രോഗവ്യാപനം കുറക്കാനുള്ള പ്രധാന മാര്‍ഗം. ചിലയിടങ്ങളില്‍ വാക്സിന് സ്വീകരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയാണെങ്കില്‍ മറ്റിടങ്ങളില്‍ വിപരീതമാണ് ഫലം. അതിനാല്‍, വാക്സിനേഷന് പ്രോത്സാഹിപ്പിക്കാന്‍ പുതിയ ‘ഐഡിയ’ സ്വീകരിച്ചിരിക്കുകയാണ് ഒരു തദ്ദേശ സ്ഥാപനം.വാക്സിനെടുക്കുന്നവര്‍ക്ക് സമ്മാനമായി നല്കുന്നതാകട്ടെ തക്കാളിയും. ഛത്തീസ്ഗഡിലെ ബിജാപുര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് വാക്സിനേഷന് എടുക്കുന്നവര്‍ക്ക് തക്കാളി സമ്മാനമായി നല്‍കുന്നത്. വാക്സിന് സ്വീകരിക്കാന്‍ ആളുകള്‍ മടി കാണിക്കുന്നതാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
Related Articles
Check Also
Close
-
ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ പ്രീ ബുക്കിംഗ് തുടങ്ങിMarch 30, 2022 4:13 PM