KeralaKottayamLatest

കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

“Manju”

കോട്ടയം: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞു.തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാത വഴിയുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു.എന്നാല്‍ മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂരിഭാഗം കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. പാലായില്‍ നിന്ന് കുമളി ഒഴികെയുള്ള സര്‍വീസുകള്‍ ആരംഭിച്ചു.

കുട്ടിക്കാനം- മുണ്ടക്കയം സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമണ്‍-കോട്ടയം സര്‍വീസ് തുടങ്ങി. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചെറുതന തേവേരി തണ്ടപ്ര പാടത്താണ് മടവീഴ്ചയുണ്ടായത്. 3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്.

Related Articles

Back to top button