LatestThiruvananthapuram

തോന്നയ്ക്കൽ കോളനൈസേഷൻ സ്കീം സുവർണ്ണ ജൂബിലി ആഘോഷം

“Manju”

പോത്തൻകോട്: തോന്നയ്ക്കൽ കോളനൈസേഷൻ സ്കീം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനവും സ്മൃതി സംഗമവും ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2 – ന് വേങ്ങോട് പൊതു മന്ദിരത്തിൽ നടക്കുന്ന സുവർണജൂബിലി ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. സ്മൃതി സംഗമം വി.ശശി.എം.എൽ.എ. നിർവഹിക്കും. ബ്ലോക്ക് ഉടമകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ആദരിക്കും. സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ശിവശങ്കരൻ അധ്യക്ഷനാകും. സുവർണ്ണജൂബിലിയോട് അനു ബന്ധിച്ച് സെമിനാറുകൾ, പ്രതിഭാ സംഗമം, യുവജന സമ്മേളനം, വനിതാ ശാക്തീകരണ സമ്മേളനം, വിദ്യാഭ്യാസ അവകാശ സമ്മേളനം, ദലിത് അവകാശ സമ്മേളനം, കലാ കായിക സാഹിത്യ മത്സരങ്ങൾ എന്നിവ നടക്കുമെന്ന് ചെയർമാൻ കെ.ശിവശങ്കരൻ, വർക്കിങ് ചെയർമാൻ കെ.പി.പുരുഷോത്തമൻ, ജനറൽ കൺവീനർ ബിന്ദുലാൽ തോന്നയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button