IndiaLatest

രാജ്യം വിധിയെഴുതാന്‍ തുടങ്ങുന്നു; രാവിലെ 9 മണി വരെ ഏറ്റവും കൂടിയ പോളിങ്ങ് ബംഗാളില്‍

“Manju”

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്‌നാട്, രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ചിരാഗ് പാസ്വാന്‍, നകുല്‍ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍, കനിമൊഴി കരുണാനിധി, ജിതിന്‍ പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന നേതാക്കള്‍.

തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളുള്‍പ്പടെ 102 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ നോര്‍ത്ത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആവേശകരമായ മത്സരമാണ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ 950 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ആന്‍ഡമാന്‍ നിക്കോബാര്‍ – 8.64%

അരുണാചല്‍ പ്രദേശ് – 4.95%

അസം – 11.15%

ബീഹാര്‍ – 9.23%

ഛത്തീസ്ഗഡ് – 12.02%

ജമ്മു കാശ്മീര്‍ – 10.43%

ലക്ഷദ്വീപ് – 5.59%

മധ്യപ്രദേശ് – 14.12%

മഹാരാഷ്ട്ര – 6.98%

മണിപ്പൂര്‍ – 7.63%

മേഘാലയ – 12.96%

മിസോറാം – 9.36%

നാഗാലാന്‍ഡ് – 8%

പുതുച്ചേരി – 7.85%

രാജസ്ഥാന്‍ – 10.67%

സിക്കിം – 6.97%

തമിഴ്‌നാട് – 8.21%

ത്രിപുര – 13.62%

ഉത്തര്‍പ്രദേശ് – 12.22%

ഉത്തരാഖണ്ഡ് – 10.54%

ബംഗാള്‍ – 15.09%

 

 

Related Articles

Back to top button