IndiaLatest

വാല്‍മീകി മഹര്‍ഷി ജയന്തി : ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: മഹര്‍ഷി വാല്‍മീകി ജയന്തിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. ഭാരതീയ കാലഗണന പ്രകാരം ആശ്വിന പൗര്‍ണ്ണമി ദിനത്തിലാണ് വാല്‍മീകി മഹര്‍ഷി ജയന്തിയായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ സമൃദ്ധമായ ഭൂതകാലത്തേയും വിജ്ഞാനത്തേയും സംസ്‌ക്കാരത്തേയുമാണ് വാല്‍മികി മഹര്‍ഷി ജയന്തിയില്‍ നാം സ്മരിക്കേണ്ടതെന്ന് പ്രധാനമന്ത്രി സന്ദേശം നല്‍കി.

‘വാല്‍മീകി ജയന്തിയുടെ ഈ പുണ്യ മുഹൂര്‍ത്തത്തില്‍ ആ മഹര്‍ഷി വര്യനെ പ്രണമിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിനും സമുദ്ധമായ ഭൂതകാലത്തിനും നല്‍കിയ സംഭാവനകള്‍ അതുല്യമാണ്.സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ പാതയിലും വാല്‍മീകി മഹര്‍ഷിയുടെ ജീവിതം നമുക്ക് പ്രേരണയാണ്.’ പ്രധാനമന്ത്രി ആശംസാസന്ദേശത്തിലൂടെ പറഞ്ഞു.

കഴിഞ്ഞവര്‍ഷം മന്‍ കീ ബാതിലെ ശബ്ദസന്ദേശം ഒരിക്കല്‍ കൂടി പ്രചരിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വാല്‍മീകി ജയന്തി സന്ദേശം നല്‍കിയത്. ഇന്ത്യന്‍ ചരിത്രത്തില്‍ അധസ്ഥിതരുടെ യാഥാര്‍ത്ഥപ്രതിനിധിയാണ് വാല്‍മീകി മഹര്‍ഷി. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിച്ച്‌ മുന്നേറാന്‍ ഏവരേയും പേരിപ്പിക്കുന്ന ഋഷിവര്യനെയാണ് നാം മാതൃകയാക്കേണ്ടത്. തികഞ്ഞ മന:സാന്നിദ്ധ്യമാണ് മനുഷ്യരെ അമാനുഷികരാക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാമയണമെന്ന മഹാകാവ്യത്തിലൂടെ മാനുഷിക സേവനത്തിന്റേയും അനുകമ്ബയുടേയും സന്ദേശമാണ് വാല്‍മീകി മഹര്‍ഷി ഭാരതത്തിനും ലോകത്തിനും നല്‍കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button