IndiaKeralaLatest

പുടിന്‍റെ വിമര്‍ശകന്റെ ഡോക്ടറെ കാണാനില്ല

“Manju”

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ വിമര്‍ശകന്‍ അലക്സി നവല്‍നിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയന്‍ ഡോക്ടര്‍ അലക്സാണ്ടര്‍ മുറഖോവ്സ്കിയെയാണ് കാണാതായിരിക്കുന്നത്. മോസ്കോയില്‍നിന്ന് 2,200 കിഴക്ക് മാറി ഓംസ്ക് മേഖലയില്‍ വനത്തിനുള്ളില്‍ കാണാതായെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഹെലിക്പോറ്ററിന്‍റെ സഹായത്തോടെ പോലീസ് അന്വേഷണം തുടരുകയാണ്. നവല്‍നിയെ ചികിത്സിച്ച സെര്‍ബിയയിലെ ഓംസ്കിലെ മുതിര്‍ന്ന ഡോക്ടറാണ് മുറഖോവ്സ്കി. ഇവിടെനിന്നാണ് നവല്‍നിയെ കൂടുതല്‍ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്ക് പ്രയോഗിച്ച്‌ നവല്‍നിയെ വധിക്കാന്‍ ശ്രമം നടന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് നവല്‍നിയും സഹപ്രവര്‍ത്തകരും വിശ്വസിക്കുന്നത്.

Related Articles

Back to top button