IndiaLatest

ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കും

“Manju”

കൊവിഡ് വ്യാപനം തിരിച്ചടിയായി, ഐ.പി.എൽ അനിശ്ചിതത്വത്തിൽ, ടൂർണമെന്റ്  നീട്ടിവച്ച് ബി.സി.സി.ഐ - NEWS 360 - SPORTS | Kerala Kaumudi Online

ശ്രീജ.എസ്

2021ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ വെച്ച്‌ തന്നെ നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2020ലെ ഐ.പി.എല്‍ യു..ഇയില്‍ വെച്ചാണ് നടന്നത്. എന്നാല്‍ വിജയകരമായ രീതിയില്‍ സയ്ദ് മുഷ്‌താഖ്‌ അലി ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്തിയ സാഹചര്യത്തില്‍ ഐ.പി.എല്ലും ഇന്ത്യയില്‍ വെച്ച്‌ തന്നെ നടത്താന്‍ കഴിയുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷ.

മുംബൈയിലെ വാങ്കഡെ, ഡി.വൈ പട്ടേല്‍ സ്റ്റേഡിയം, റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം, ബാര്‍ബോണ്‍ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ വെച്ച്‌ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടത്താന്‍ ബി.സി.സി.ഐ ശ്രമം നടത്തുന്നത്. നോക് ഔട്ട് മത്സരങ്ങള്‍ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വെച്ചും നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഏപ്രില്‍ 11-14 തിയ്യതികളില്‍ ആരംഭിച്ച്‌ ജൂണ്‍ ആദ്യ വാരം ഫൈനല്‍ മത്സരം നടത്താനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്.

 

Related Articles

Back to top button